About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Tuesday 5 September 2017

+2–വിന് C Plus മാത്രം കിട്ടിയിട്ടും എംബിബിഎസ് ഡോക്ടര്‍...

ഡോക്ടറാകാന്‍ പത്താം ക്ലാസില്‍ എത്ര എപ്ലസ് വേണം? പ്ലസ്ടുവില്‍ എത്രയെണ്ണം വേണ്ടിവരും. ഇതൊന്നും ഇല്ലാതിരുന്നിട്ടും കാളികാവ് സ്വദേശിയായ റബര്‍ ടാപ്പിങ് തൊഴിലാളിയുടെ മകള്‍ എംബിബിഎസ് ഡോക്ടറായി. കൃഷി ഓഫിസറാകാന്‍ എന്‍്ട്രന്‍സ് കോച്ചിങ്ങിന് പോയിത്തുടങ്ങി, എംബിബിഎസ് ലക്ഷ്യത്തിലെത്തിയ സീനത്ത് പാലപ്രയുടെ പേരില്‍ നിലമ്പൂര്‍ സ്വദേശി അഷറഫ് രാമംകുത്ത്, നിലമ്പൂരിയന്‍സ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണ രൂപം...

എന്‍റെ അനിയത്തി സീനത്ത് പാലപ്ര MBBS പഠനം പൂര്‍ത്തിയാക്കി ഹൗസ്സര്‍ജന്‍സി കഴിഞ്ഞ് പുറത്തിറങ്ങി...

പ്രാര്‍ത്ഥിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും നന്ദി ...

സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച ട്യൂഷനൊന്നും പോകാത്ത അവളുടെ SSLC ബുക്ക് Bയും B+ ഉം നിറഞ്ഞതായിരുന്നു...

അത്കൊണ്ട് തന്നെ അപേക്ഷിച്ച ഒരു സ്കൂളിലും പ്ലസ്2 വിന് അഡ്മിഷന്‍ കിട്ടിയ തുമില്ല ......

അവസാനം അണ്‍എയ്ഡഡ് സ്കൂളില്‍ സയന്‍സ് ഗ്രൂപ്പില് അഡ്മിഷന്‍ നേടിയ അവള് ഒരുമാസം കഴിഞ്ഞപ്പൊ പറയാണ് സയന്‍സ് ഗ്രൂപ്പില് പഠിച്ച് തോല്‍ക്കുന്നതിലേറെ നല്ലത് ഹുമാനിറ്റീസ് ഗ്രൂപ്പില് പഠിച്ച് ജയിക്കുന്നതാണെന്ന്...

അങ്ങനെ ഗ്രൂപ്പ് മാറാനുളള മോഹവുമായി പ്രിന്‍സിപ്പാളിനെ കണ്ടപ്പൊ ...

അദ്ദേഹം പറഞ്ഞു ഗ്രൂപ്പ് മാറാനുളള സമയം കഴിഞ്ഞെന്ന്.....

അതോടെ ഈ വര്‍ഷത്തെ പഠിപ്പ് നിര്‍ത്തി അടുത്ത വര്‍ഷം ഹുമാനിറ്റീസിന് ചേരാമെന്ന് പറഞ്ഞ് ഒരുവര്‍ഷം വീട്ടിലിരിക്കാന്‍ തീരുമാനിച്ച അവളോട് ഉമ്മ കല്യാണത്തിന്‍റെ കാര്യം പറഞ്ഞപ്പൊ ...

മനസ്സില്ലാ മനസ്സൊടെ വീണ്ടും സയന്‍സ് ഗ്രൂപ്പിലേക്ക് പോകാന്‍ തുടങ്ങി...

റിസല്‍ട്ട് വന്നപ്പൊ ആകെ ഒരു A+ അതും അറബിക്ക് ബാക്കി 2B യും 2 B+ ഉം 1 C+ ഉം.......

ആവര്‍ഷം എഴുതിയ എന്‍ട്രന്‍സിന് മെഡിക്കലില്‍ 47815 ആം റാങ്കും എഞ്ചിനീയറിംഗില്‍ മൈനസ് 12 മാര്‍ക്ക് നേടി...

ടീച്ചറാാനുളള മോഹവുമായി നാല് കോളേജുകളില്‍ TTC ക്ക് അപേക്ഷിച്ചെങ്കിലും മാര്‍ക്ക് കുറവായതിനാല്‍ എവിടെയും കിട്ടിയില്ല...

ഒരു ഭാഗ്യ പരീക്ഷണം എന്ന നിലക്കാണ് മഞ്ചേരിയില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് ചേര്‍ന്നത്.......

ഇതറിഞ്ഞ മുന്‍കാലങ്ങളില്‍ എന്‍ട്രന്‍സ് എഴുതി ഉയര്‍ന്ന മെഡിക്കല്‍ റാങ്കുകളൊന്നും നേടാന്‍ കഴിയാതിരുന്ന ഫുള്‍ A+ കാരും ചില പഠിപ്പിസ്റ്റുകളും അവരുടെ രക്ഷിതാക്കളും അവളെ കളിയാക്കുന്ന സ്വരത്തില്‍ സംസാരിക്കുകയും ചിലര്‍ വെറുതെ ഒരു വര്‍ഷവും പണവും കളയണ്ടെന്നും ഏതെങ്കിലും ഡിഗ്രിക്ക് ചേരണമെന്നും ഉപദേശിച്ചു.

ഉപദേശകരുടേയും കളിയാക്കുന്നവരുടേയും എണ്ണം വര്‍ദ്ധിച്ചപ്പോ അവളുടെ Bsc Agriculture എന്ന ലക്ഷ്യം മാറ്റി ഡോക്ടര്‍ എന്നാക്കി.... 
മൃഗ ഡോക്ടറായിട്ടാണെങ്കിലും എന്‍റെ പേരിന് മുന്നില്‍ ഡോക്ടറുണ്ടാവുമെന്ന് ഉപ്പാക്ക് വാക്ക് കൊടുത്തു. ഊണും ഉറക്കവുമൊഴിച്ച് അതിനുളള കഠിന പരിശ്രമം നടത്തി......

എന്‍ട്രന്‍സ് റിസല്‍ട്ട് വന്നപ്പൊ 1810 ആം റാങ്ക് നേടി MBBS ന് സര്‍ക്കാര്‍ മെറിറ്റില്‍ അഡ്മിഷന്‍ നേടി....
1st class മാര്‍കോടെ MBBS പാസ്സായി.......


അങ്ങനെ ടാപ്പിങ് തൊഴിലാളിയുടെ മകള്‍ പ്ലസ്2 വിന് C+ നേടി യിട്ടും ഡോക്ടറായി.....

ഇത് ഇവിടെ കുറിക്കുന്നത് fullA+ നേടാത്തതിന് കുട്ടികളെ വഴക്ക് പറയുന്ന രക്ഷിതാക്കള്‍ക്കും full A+ ഇല്ലാതത് കാരണം മെഡിക്കല്‍ സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകും എന്ന പ്രതീക്ഷയോടെ യാണ്.......

plus 2 വിന് 50% മാര്‍ക്കും കഠിന പരിശ്രമം നടത്താനുളള മനസ്സും നിങ്ങള്‍ ക്കുണ്ടോ MBBS പ്രവേശനം നിങ്ങള്‍ക്ക് സാധ്യമാണ്......

2 comments:

  1. Mr. Khalid. My name is vineesh. C.E.O of Aspirebee Software Lab and PesaTV, I proud of you man for this post. God bless you.
    Again and again share this type of valuable messages via blog. Best wishes.

    ReplyDelete
  2. Thank you very much dear vineesh...i will try my best...

    ReplyDelete