About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Thursday 20 August 2020

Ashraful khalkhin vafathinte nerath Malayalam Lyric

 അഷറഫുൽ ഹൽഖിൻ വാഫാത്തിന്റെ നേരത്ത്

അർളും സമവാത്തും പൊട്ടീ കരഞ്ഞല്ലോ


ആരംഭ പ്പൂവിന്റെ ഹാലും നിലകണ്ട്..

ആലും സ്വഹാബത്തും ദുഃഖിച്ചിരിപ്പല്ലോ


അഷറഫുൽ ഹൽഖിൻ വാഫാത്തിന്റെ നേരത്ത്

അർളും സമവാത്തും പൊട്ടീ കരഞ്ഞല്ലോ


മുത്തായ തങ്ങൾ താ..ളർന്നു കിടക്കുന്നു

മുത്തുമോൾ ഫാത്തിമാ ചാരത്തിരിക്കുന്നു


മുത്തായ തങ്ങൾ താ..ളർന്നു കിടക്കുന്നു

മുത്തുമോൾ ഫാത്തിമാ ചാരത്തിരിക്കുന്നു


ഏറ്റം വിഷദത്താലുപ്പായെ നോക്കുന്നു..

ഏറെ പരിചരിച്ചെല്ലാരും നിൽക്കുന്നു


അഷറഫുൽ ഹൽഖിൻ വാഫാത്തിന്റെ നേരത്ത്

അർളും സമവാത്തും പൊട്ടീ കരഞ്ഞല്ലോ


മലക്കുൽ മൗ..ത്ത് അസ്‌റാ..ഈൽ അന്നേരത്ത്

മനുഷ്യന്റെ രൂപത്തിൽ ചാരത്തു വന്നിട്ട്


മലക്കുൽ മൗ..ത്ത് അസ്‌റാ..ഈൽ അന്നേരത്ത്

മനുഷ്യന്റെ രൂപത്തിൽ ചാരത്തു വന്നിട്ട്

മാണിക്യ കല്ലിനോട് ഏറ്റം അദബില്

മേന്മ സലാമും പറയുന്നു നേരില്


അഷറഫുൽ ഹൽഖിൻ വാഫാത്തിന്റെ നേരത്ത്

അർളും സമവാത്തും പൊട്ടീ കരഞ്ഞല്ലോ


വന്ന വിശേഷം മലക്ക് പറയുന്നു

മന്നാന്റെ അമർപോലെ വന്നുള്ളതാനെന്ന്


വന്ന വിശേഷം മലക്ക് പറയുന്നു

മന്നാന്റെ അമർപോലെ വന്നുള്ളതാനെന്ന്


സമ്മതം ഉണ്ടെങ്കിൽ റൂഹ്‌ പിടിക്കാനും

സമ്മതം ഇല്ലെങ്കിൽ കണ്ട് തിരിക്കാനും


അനുവാദം മുത്തു റസൂലും കൊടുക്കുന്നു

അസ്‌റാഈൽ അന്നേരം റൂഹ്‌ പിടിക്കുന്നു

ആലം ദുനിയാവന്നാകെ വിറക്കുന്നു

ആറ്റൽ റസൂലുല്ലാഹ് നമ്മെ പിരിയുന്നു

Wednesday 19 August 2020

Mizhiyariyathe Vannu Nee Malayalam Lyrics

മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാ..ലിൽ...

==========================================


മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാ..ലിൽ...

കനവറിയാതെയേതോ കിനാവുപോ..ലെ...
മനമറിയാതെ പാറിയെന്‍ മനസരസോ..രം...
പ്രണയനിലാക്കിളി നീ ശഹാന പാ..ടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം....

മിഴിയറിയാതെ വന്നു  നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...

കണ്‍ ചിമ്മിയോ... നിന്‍ ജാലകം...
ഏതോ നിഴല്‍.. തുമ്പികള്‍..
തുള്ളിയോ..

കാതോര്‍ക്കയാ...യ്
എന്..‍ രാവുകള്‍..
കാറ്റായ് വരും..
നിന്റെ കാ..ല്‍താളവും...

തങ്ക തിങ്കള്‍ തേരേറി
വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍
മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍

മിഴിയറിയാതെ വന്നു നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...

തൂമഞ്ഞിനും..
കുളിരേകുവാ..ന്‍ ദേവാമൃതം
നല്‍കിയോ.. തെന്നലേ..

പൂന്തേനിനും..
മധുരം തരും..
അനുഭൂതികള്‍.. കൊണ്ടുവാ..
ശലഭമേ...

ഇന്നെന്നു‍ള്ളില്‍ ചാഞ്ചാടും
കാണാ സ്വപ്ന പൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ
ഓളചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാത്തൊരീണം തരൂ 

മിഴിയറിയാതെ വന്നു  നീ മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...
മനമറിയാതെ പാറിയെന്‍ മനസരസോ..രം...
പ്രണയനിലാക്കിളി നീ ശഹാന പാ..ടി...
ഇതുവരെ വന്നുണര്‍ന്നിടാത്തൊരു പുതുരാ..ഗം....
എവിടെ മറന്നു ഞാനീ പ്രിയാനുരാ..ഗം....

മിഴിയറിയാതെ വന്നു  നീ
മിഴിയൂഞ്ഞാ..ലിൽ...
കനവറിയാതെയേതോ കിനാവുപോ..ലെ...

Karayanum Parayanum Lyrics In Malayalam..

കരയാനും പറയാനും..

=============================

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ..
എന്‍റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ  തമ്പുരാ...നേ..
(2)

നേരെന്തെന്നറിയാതെ പിഴച്ചു
ഞാന്‍ നടന്നേ
നേര്‍വഴി കാട്ടി പിഴവെല്ലാം പൊറുത്തീടണേ
നീറുന്ന മനസ്സില്‍ നീ കുളിര്‍ വീശിത്തരണേ
നി‌അ‌മത്തും റ‌ഹ്‌മത്തും
നിറക്കെന്‍റെ പരനേ

പരമദയാപരനായൊരു സുബ്‌ഹാനേ..
എന്‍ ഖല്‍ബിനുള്ളില്‍
പടരും വേദന്‍ തീര്‍ക്ക് നീ
റഹ്‌മാനേ..
അല്ലാഹുവല്ലാതാരുമില്ല രക്ഷയെനിക്ക്
ആദിയോനെ ഇന്നെനിക്ക്

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ..
എന്‍റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ  തമ്പുരാ...നേ..

ആകാശം ഭൂമിയെല്ലാം പടച്ചു നീ ഭരിച്ച്
അളവറ്റോരത്ഭുതങ്ങള്‍
അവയില്‍ നീ നിറച്ച്
എല്ലാം നിന്‍ ഖുദ്‌റത്തിന്‍
കരങ്ങളാല്‍ ചലിച്ച്
ഖല്ലാഖിന്‍ ഖദ്‌റോര്‍ത്തിട്ടെന്റെ
മനം തുടിച്ച്

എത്തിറയെത്തിറ
അനന്തഗോളങ്ങള്‍..
ഈ ദുനിയാവില്‍
കണ്ണിനുകാണാനായിരം തന്ത്രങ്ങള്‍.. എല്ലാമമൈത്ത്
പോറ്റിടും പെരിയോനള്ളാ
ആലമുല്‍ ഗൈബായവനള്ളാ

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ..
എന്‍റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ  തമ്പുരാ...നേ..

ഓരോരോ വീര്‍പ്പിലെന്റെ ആയുസ്സെണ്ണം കുറയും
ഓര്‍ക്കുമ്പോള്‍ മനതാരില്‍
ഭയം വന്ന് നിറയും
മഹ്‌ശറ സഭയില്‍ ഞാന്‍
ഒരിക്കല്‍ ചെന്നണയും
മന്നാനേ സ്വര്‍ഗ്ഗത്തിലൊരിടം
തന്ന് കനിയൂ

ഇല്‍മിന്‍ വെള്ളി വെളിച്ചം കാണിക്ക്..
ഇടറാതെ ഖല്‍ബില്‍
ഈമാനൂട്ടി നീ എന്നെ നടത്തിക്ക്.. യാ ഇലാഹീ
നീയാണെല്ലാത്തിലും രക്ഷാ
എന്തിനാണീ അഗ്നിപരീക്ഷാ..

കരയാനും പറയാനും മനം തുറന്നിരയ്ക്കാനും
നീയല്ലാതാരുമില്ല കോ...നേ..
എന്‍റെ
കരളിന്‍റെ ഉരുക്കങ്ങളറിഞ്ഞു നീ അനുഗ്രഹം ചൊരിയേണമെന്‍റെ  തമ്പുരാ...നേ..
(2)

Mihraj Ravile Katte Song Lyrics in Malayalam

 മിഹ്റാജ് രാവിലെ കാറ്റേ....

===============================


മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
(2)

കരളിൽ കടക്കുന്ന 
കടലായ് തുടിക്കുന്ന
(2)

കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ

പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ

മുത്തിലും മുത്തായ
മുത്ത് മുഹമ്മദിൻ
(2)

സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ

മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ

സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ

ആകാശദേശങ്ങൾ
ആലമുൽ ഗൈബുകൾ
(2)

ആമിനക്കോമന കണ്ടതില്ലേ
(2)

മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ

ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ

കാബ കൗസൈനി വരേയ്ക്കും
ഇലാഹോട്
(2)

ഖാത്തിമുൽ അമ്പിയ
ചേർന്നുവല്ലേ
(2)

മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
(2)

കരളിൽ കടക്കുന്ന 
കടലായ് തുടിക്കുന്ന
(2)

കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ

മരുഭൂ.... തണുപ്പിച്ച കാ...റ്റേ...

Pakal Muzhuvan Pani Lyrics in Malayalam

 പകല് മുഴുവൻ പണിയെടുത്തു...   

=================================

പകല് മുഴുവൻ പണിയെടുത്തു...   
കിട്ടണ കാശിനു കള്ളും കുടിച്ചു... 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ....
(2)

പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ
പറ്റാത്തോനെന്തിനിപ്പണി ചെയ്തു

കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ..
[2]

കെട്ടിയ പെണ്ണിന് കഞ്ഞി കൊടുക്കാൻ
പറ്റാത്തോനെന്തിനിപ്പണി ചെയ്തു

കല്യാണം കുട്ടിക്കളിയല്ലടാ വേലായുധാ..
[2]

പകല് മുഴുവൻ പണിയെടുത്തു...
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പെണ്ണുകെട്ട്യാ കണ്ണും കെട്ടും
കുട്ട്യോളായാ വായും കെട്ടും

കാര്യം കഴിഞ്ഞു മതി കളി വേലായുധാ...
[2]

പെണ്ണുകെട്ട്യാ കണ്ണും കെട്ടും
കുട്ട്യോളായാ വായും കെട്ടും

കാര്യം കഴിഞ്ഞു മതി കളി വേലായുധാ...
[2]

പകല് മുഴുവൻ പണിയെടുത്തു..
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]
പളുങ്ക്മണിക്കൊത്തൊരു പെണ്ണ്
പാവം പെടാ പാടും പെട്ടു

പേക്കോലം പോലായിയില്ലേടാ
വേലായുധാ... [2]

പളുങ്ക്മണിക്കൊത്തൊരു പെണ്ണ്
പാവം പെടാ പാടും പെട്ടു

പേക്കോലം പോലായിയില്ലേടാ
വേലായുധാ... [2]

പകല് മുഴുവൻ പണിയെടുത്തു..
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പണ്ടത്തെ കാലം പോയി
പെണ്ണുങ്ങള് പോലീസായി

ജാമ്യം കിട്ടാൻ പൊല്ല്യാപ്പാകും വേലായുധാ...[2]

പകല് മുഴുവൻ പണിയെടുത്തു
പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

പകല് മുഴുവൻ പണിയെടുത്തു   
കിട്ടണ കാശിനു കള്ളും കുടിച്ചു 

എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ...
[2]

Mizhiyina Njan Adakkumbol Lyrics in Malayalam

 

മിഴിയിണ ഞാനടക്കുമ്പോൾ...

==================================

(ഫിമൈൽ)
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം  (2)

(മെയിൽ)
നിനവുകള്‍ തന്‍ നീലക്കടല്‍
തിരകളില്‍ നിന്‍ മുഖം മാത്രം
കടലലയില്‍ വെളുത്ത വാവിൽ
പൂന്തിങ്കള്‍ പോലെ   (2)


(ഫിമൈൽ)
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം
 
(മെയിൽ)
കല്‍‍പ്പനതൻ ആരാമത്തില്‍
പ്രേമ വാഹിനി ഒഴുകുമ്പോൾ
കല്‍‍പ്പടവില്‍ പൊന്‍‍കുടമായ്
വന്നു നിന്നോളേ

(മെയിൽ)
നിന്റെ മലർ മിഴിയില്‍ തെളിയുന്ന
കവിതകള്‍ ഞാൻ വായിച്ചപോൾ
കവിതകളികളില്‍ കണ്ടതെല്ലാം
എന്റെ പേര്‍ മാത്രം

(ഫിമൈൽ)
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം


(ഫിമൈൽ)
മണിയറയില്‍ ആദ്യരാവില്‍
വികൃതികൾ നീ കാണിച്ചെന്റെ
തരിവളകള്‍ പൊട്ടിപ്പോയ
മുഹൂർത്തം തൊട്ടേ

(ഫിമൈൽ)
കരളറതന്‍ ചുമരിങ്കല്‍
പല വർണ്ണ ചായതിങ്കല്‍
എഴുതിയതാം ചിത്രങ്ങളിൽ
നിന്‍ മുഖം മാത്രം

(ഫിമൈൽ)
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം  (2)

(മെയിൽ)
നിനവുകള്‍ തന്‍ നീലക്കടല്‍
തിരകളില്‍ നിന്‍ മുഖം മാത്രം
കടലലയില്‍ വെളുത്ത വാവിൽ
പൂന്തിങ്കള്‍ പോലെ   (2)

(മെയിൽ)
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം

Manikya Malaraya Poovi Lyrics..

 മാണിക്യ മലരായ പൂവി..

===============================

മാണിക്യ മലരായ പൂവി
മഹദിയാല് ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്
വിലസിടും നാരി
വിലസിടും നാരി

മാണിക്യ മലരായ പൂവി
മഹദിയാല് ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്
വിലസിടും നാരി
വിലസിടും നാരി

ഹാത്തമ്മുനബിയെ വിളിച്ചു
കച്ചവടത്തീനയച്ചു
കണ്ട നേരം ഖല്ബിനുള്ളില്
മോഹമുദിച്ചു
മോഹമുദിച്ചു

കച്ചവടവും കയിഞ്ഞ്
മുത്ത്‌ റസൂലുള്ള വന്ന്
കല്ലിയാണാലോച്ചനയ്ക്കായി
ബീവി തുനിഞ്ഞ്
ബീവി തുനിഞ്ഞ്

മാണിക്യ മലരായ പൂവി
മഹദിയാല് ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്
വിലസിടും നാരി
വിലസിടും നാരി

തോഴിയെ ബീവി വിളിച്ചു
കാര്യമെല്ലാമെയറീച്ചു
മാന്യനബൂതാലിബിന്റെ
അരികിലയച്ചു
അരികിലയച്ചു


കല്ലിയാണകാര്യമാണ്
ഏറ്റവും സന്തോഷമാണ്
കാര്യമാബൂതാലിബിന്നു
സമ്മതമാണ്
സമ്മതമാണ്

മാണിക്യ മലരായ പൂവി
മഹദിയാല് ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്
വിലസിടും നാരി
വിലസിടും നാരി

ബീവി ഖദീജാബിയന്ന്
പുതുമണവാട്ടി ചമഞ്ഞ്
മുത്ത്‌ റസൂലുള്ളപുതു
മാരന് ചമഞ്ഞ്
മാരന് ചമഞ്ഞ്

മന്നവന്റെ കല്പ്പനയാല്
മംഗല്യ നാളും പുലറ്ന്ന്
മാതൃകരാം ദമ്പതിയില്
മംഗളം നേർന്ന്
മംഗളം നേർന്ന്

മാണിക്യ മലരായ പൂവി
മഹദിയാല് ഖദീജ ബീവി
മക്കയെന്ന പുണ്യ നാട്ടില്
വിലസിടും നാരി
വിലസിടും നാരി
(2 പ്രാവശ്യം )

Kudamulla Chiriyulla Lyrics in Malayalam

 

കുടമുല്ല ചിരിയുള്ള....

==============================
കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ
(2 പ്രാവശ്യം)

പനിനീറിൻ മണമുള്ള പതിനാറിൻ പരുവം
മലരൊളി രാവിന്റെ പാലൂറും പുളകം
പൊന്മാരി പെയ്യുന്ന പൂമലർ മെയ്യിൽ
(2 പ്രാവശ്യം)

കുളിര് പകർത്തുന്നെ പെണ്ണെ
തളിര് വിരിക്കുന്നെ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ

മൈലാഞ്ചി കരങ്ങളിൽ പൊൻവളയണിഞ്ഞ്
നവരത്നം പതിച്ചുള്ള കമ്മലും തിളങ്ങി
മതനപ്പൂമണിമാറും കനകത്താൽ നിറഞ്ഞ്
(2 പ്രാവശ്യം)

പുതുമയിൽ ലെങ്കുന്നെ പെണ്ണെ
പള പള മിന്നുന്നേ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ

പരൽമീൻ പിടയുന്ന മെയ്-കണ്ണിൽ രണ്ടും
പശിമയിൽ കരിമഷിയെഴുതിയ പെണ്ണ്
കരിവണ്ടിൻ നിറമൊത്ത കുതുകൂന്തൽ മിനുക്കി
(2 പ്രാവശ്യം)

കതക് തുറക്കുന്നെ മണിയറ
വാതിൽ തുറക്കുന്നേ

കുടമുല്ല ചിരിയുള്ള കുയിലിന്റെ സ്വരമുള്ള
പുതു പുതു മണവാട്ടീ നിന്റെ
അരിമുല്ല കിനാവിലെ അഴകേറും പുതുമാരൻ
ഇതാ ഇതാ ഇതാ വരുന്നേ പെണ്ണെ
ഇതാ ഇതാ ഇതാ വരുന്നേ
(2 പ്രാവശ്യം)

Chalakkudi Chandakku Pokumbol Malayalam lyrics

 ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..

ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...
(2)

പെണ്ണിന്‍റെ പഞ്ചാര പുഞ്ചിരി കണ്ടെകലാക്കിന്‍റെ കച്ചോടം
(2)
അന്നത്തെ ചന്തേലെ കച്ചോടം
പെണ്ണിന്‍റെ കൊട്ടേലെ മീനായി
(2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

മീനും കൊണ്ടഞ്ചാറുവട്ടം അങ്ങോട്ടുമിങ്ങോട്ടുമോടീ ഞാന്‍
(2)
നേരംപോയ് മീനും ചീഞ്ഞ്
അന്നത്തെ കച്ചോടം വെള്ളത്തിലായ്
(2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..

====================================

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...

പെണ്ണു ചിരിക്കണകണ്ടെന്‍റെ കച്ചോടം പോയല്ലോ കാശും പോയ്‌
(2)
ചന്ദനാ ചോപ്പുള്ള പെണ്ണ്
ചതിക്കണകാര്യം നേരാണേ
(2)

ചാലക്കുടി ചന്തയ്ക്കുപോകുമ്പോ..
ചന്ദന ചോപ്പുള്ള
മീന്‍കാരി പെണ്ണിനെ കണ്ടേ ഞാ...ൻ
ചെമ്പല്ലി കരിമീൻ ചെമ്മീന്..
പെണ്ണിന്‍റെ കൊട്ടേല്
നെയ്യുള്ള പിടയ്ക്കണ മീനാണേ...
(2)

Kafu Mala Kanda Poonkatte Malayalam Lyric

 കാഫ് മല കണ്ട പൂങ്കാറ്റേ....

===============================

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ
(2)

ആമിനയ്ക്കോമനപ്പൊന്‍ മകനായ്
ആരംഭപ്പൈതല്‍ പിറന്നിരുന്നു
ആരംഭപ്പൈതല്‍ പിറന്ന നേരം
ആനന്ദം പൂത്തു വിടര്‍ന്നിരുന്നോ

 ഇഖ്റഅ് ബിസ്മി നീ കേട്ടിരുന്നോ
ഹിറയെന്ന മാളം നീ കണ്ടിരുന്നോ
അലതല്ലും ആവേശത്തേന്‍ കടലില്‍
നബിയുല്ലയൊത്ത് കഴിഞ്ഞിരുന്നോ

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ

ബദ്റും ഹുനൈനിയും ചോരകൊണ്ട്
കഥയെഴുതുന്നത് കണ്ടിരുന്നോ
മക്കത്തെ പള്ളി മിനാരത്തിലെ
കിളി കാറ്റിനോട് പറഞ്ഞിരുന്നോ

 ഉഹ്ദിന്റെ ഗൌരവം ഇന്നുമുണ്ടോ
അഹദിന്റെ കല്‍പന അന്നു കണ്ടോ
വീരരില്‍ വീരനായുള്ള ഹംസ
വീണു പിടഞ്ഞതിന്നോര്‍മ്മയുണ്ടോ

കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ
(2)

Othupalliyil Annu Nammal lyrics in malayalam

 

ഓത്തുപള്ളീലന്നു നമ്മള്..

==============================

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം

കോന്തലക്കൽ നീ എനിക്കായ്‌ കെട്ടിയ നെല്ലിക്കാ
കണ്ടു ചൂരൽ വീശിയില്ലേ നമ്മുടെ മൊല്ലാക്കാ 

പാഠപുസ്തകത്തിൽ മയിൽപീലി വെച്ചു കൊണ്ട്‌ പീലി പെറ്റു കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്‌ ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്ന്
ഇപ്പൊളാ കഥകളെ നീ അപ്പടി മറന്ന്

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം

കാട്ടിലെ കോളാമ്പി പൂക്കൾ നമ്മളെ വിളിച്ചൂ... കാറ്റുകേറും കാട്ടിലെല്ലാം  നമ്മളും കുതിച്ചൂ.....
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചൂ... കാത്തിരുപ്പും മോഹവും  പിന്നെങ്ങിനെ പിഴച്ചൂ...
 
ഞാനൊരുത്തൻ നീയൊരുത്തി നമ്മൾ തന്നിടയ്ക്ക്‌..
വേലികെട്ടാൻ ദുർവ്വിധി കിട്ടിയോ മിടുക്ക്‌...
എന്റെ കണ്ണു നീരിൽ തീർത്ത കായലിൽ ഇഴഞ്ഞ്‌...
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ്‌ മറഞ്ഞു....

ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം ഓർത്തു കണ്ണീർ വാർത്ത്
നില്ക്കയാണ്നീല മേഘം     

Tuesday 18 August 2020

Kaatte nee veesharuthippol Malayalam Lyric

 

കാറ്റേ നീ വീശരുതിപ്പോൾ...

==============================================

തെയ് തെയ് തെയ് തെയ് തെയ്താരോ
തെയ് തെയ് തെയ് തെയ് തെയ്താരോ
 


കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)

നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ
കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ....
നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ...)

ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും (കാറ്റേ..)

Monday 17 August 2020

Snehathin poonchola Malayalam Lyrics

 

സ്നേഹത്തിൻ പൂഞ്ചോല..

==============================


സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം

പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ
പനീറും തേനും കണ്ണീരായ്  താനെ

സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം

മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം

വെള്ളിനിലാ  നാട്ടിലെ
പൗർണമി തൻ വീട്ടിലെ
പൊന്നുരുകും പാട്ടിലെ
രാഗ ദേവതേ..

പാൽക്കടലിൽ മങ്ക തൻ
പ്രാണസുധ ഗംഗതൻ
മന്ത്രജലം വീഴ്ത്തിയെൻ
കണ്ണനെ നീ ഇങ്ങുതാ

മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തെരേറി
നക്ഷത്രകൂടാര കീഴിൽ വാദേവി
ആലംബം നീയേ ആധാരം നീയേ

സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം

പനീറും തേനും കണ്ണീരായ്  താനെ

ഏതമൃതും തോല്ക്കുമി
തേനിനെ നീ തന്നുപോയി
ഓർമ്മകൾ തൻ പൊയ്കയിൽ
മഞ്ഞുതുള്ളിയായി

എന്നുയിരിൻ രാഗവും
താളവുമായി എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം
പൊന്നുപോലെ കാത്തിടാം

പുന്നാര തേനെ നിന്നെതിഷ്ടം പോലും
എന്നെ കൊണ്ടാവും പോലെല്ലാം
ഞാൻ ചെയ്യാം
വീഴല്ലേ തേനേ  വാടല്ലേ  പൂവേ

സ്നേഹത്തിൻ പൂഞ്ചോല
തീരത്തിൽ നാമെത്തും
നേരം ഇന്നേരം
മോഹത്തിൻ പൂനുള്ളി
മാല്യങ്ങൾ കോർക്കുന്ന
കാലം പൂക്കാലം

പൂജപ്പൂ… നീ പൂജിപ്പൂ… ഞാൻ
പനീറും തേനും കണ്ണീരായ്  താനെ
പനീറും തേനും കണ്ണീരായ്  താനെ

Friday 22 May 2020

മടങ്ങിയെത്തുന്ന പ്രവാസികളേ കണ്ട് ആരും നെറ്റിചുളിക്കരുത് പ്ലീസ്..



വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികളിൽ പലരിലും കോവിഡ് പോസിറ്റീവാകുന്നതു കണ്ട് ആരും നെറ്റിചുളിച്ചിട്ടും അസ്വസ്ഥരായിട്ട്‌ കാര്യമില്ല. ഇതവരുടെ നാടാണ്. അവരിങ്ങോട്ടു തന്നെ വരും.പിന്നെ അവരെങ്ങോട്ട്‌ പോവാൻ....കേരളത്തിൽ വരും... ഇവിടെ ചികിത്സ തുടരും....അസുഖം മാറ്റും..ഒരു പ്രവാസിയും മനഃപൂർവം കൊണ്ട് വരുന്നതോ പകർത്തുന്നത് അല്ല ഈ രോഗം...നിങ്ങള് ഒക്കെ ലോക് ഡൗൺ കർഫ്യു എന്നൊക്കെ പറഞ്ഞു വീട്ടിൽ ഇരുന്നപ്പോൾ ഇവിടെ പലരും നിർബന്ധത്തിന് വഴങ്ങി ജോലിക്ക് പോയവർ,പോവുന്നവർ ആണ്..അപ്പൊ ചിലപ്പോൾ രോഗികൾ ആയെന്ന് വരാം..രോഗം വന്ന് ഇവിടെ കിടന്നു മരി ക്കാതിരിക്കാൻ സ്വന്തം നാട്ടിൽ വന്നല്ലതെ വേറെ എവിടെ പോവും..വരുന്നത് നമ്മുടെ നാട്ടിലെ ആരോഗ്യ മേഖലയിൽ ഉള്ള വിശ്വാസം ആണ്..

അതല്ലാതെ സുഖവാസത്തിനു വന്നവർ അല്ല ഞങൾ...കുടുംബം പോറ്റാൻ വന്നവര് ആണ്..അതിൽ നിന്നും ചെറിയ ഒരു പങ്ക് സമൂഹത്തിനും കിട്ടുന്നുണ്ട്...അങ്ങിനെ ഉള്ള ഞങ്ങൾക്ക് കൊറോണ ബാധിച്ചു മരിക്കാൻ തൽക്കാലം ഞങ്ങൾക്ക് സൗകര്യമില്ല!

നിങ്ങളെ ഞങൾ പ്രവാസികൾ അസ്യസ്ഥർ ആക്കുന്നുവെങ്കിൽ നല്ല സമയത്ത് പ്രവാസിയുടെ കയ്യിൽ നിന്ന് എന്തെങ്കിലും വിധത്തിൽ ഉള്ള സഹായങ്ങൾ കിട്ടിയത് ഒന്ന് ഓർക്കുക..
പള്ളി നിർമാണത്തിന്,അമ്പലം പണിയുന്ന തിന്,പെൺകുട്ടികളുടെ വിവാഹം,വീട് വെപ്പ്,മരണം,അസുഖം അങ്ങിനെ ഒരുപാട് ലിസ്റ്റ്റുകൾക്ക്‌ പ്രവാസിയുടെ വിയർപ്പ് ന്റെ മണം ഉണ്ടായിരുന്നു..നന്ദികേട് കാണിക്കരുത് സമൂഹമേ
....

Wednesday 22 April 2020

മലപ്പുറത്തുകാർക്ക് ഫുട്ബോൾ ഒരു വിനോദമല്ല വികാരമാണ്.

കാൽപന്തിനെ പ്രണയിച്ചവന്റെ കഥ
 SHORT FILM
കുറഞ്ഞ സമയം⏰ കൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച  മലപ്പുറം കാക്കാന്റെ കഥ. കാൽ പന്തിനെ നെഞ്ചിലെറ്റിയ ആർക്കും കരയാതെ കാണാൻ കഴിയില്ല.
Click This Picture And Watch HD Video