About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Tuesday 20 February 2018

PLEASE ONE VOTE FOR NARGEES BEEGAM


PLEASE SUPPORT NARGEES BEEGAM

നന്നേ ചെറുപ്പത്തില്‍ തന്നെ പാവപ്പെട്ടവരോടും രോഗികളോടും വളരെയധികം കരുണ കാണിക്കുകയും പിന്നീട് നേഴ്സിംഗ് മേഖല തന്റെ ജീവിത വഴിയായി തിരഞ്ഞെടുക്കുകയും ചെയ്ത ഫ്ലോറന്‍സ് നൈറ്റിംഗേലിനെക്കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. യുദ്ധത്തില്‍ മുറിവേറ്റ് കിടക്കുന്ന പട്ടാളക്കാരെ പരിചരിക്കാന്‍ കൊച്ചുവിളക്കുമായി രാത്രി മുഴുവന്‍ യുദ്ധഭൂമിയില്‍ ചിലവഴിച്ച ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ലോകചരിത്രത്തിന്‍റെ ഭാഗമായി വിളക്കേന്തിയ വനിത എന്നറിയപ്പെട്ടു. ഇങ്ങ് കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലുമുണ്ട് ഒരു ഫ്ലോറന്‍സ് നൈറ്റിംഗേല്‍. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഫറൂക്കിലെ കോയാസ് ഹോസ്പിറ്ററ്റില്‍ നഴ്സിംഗ് അസിസ്റ്റന്‍റ് ആയി ജോലി ചെയ്യുന്ന നര്‍ഗീസ് ബീഗം. സ്വന്തം ജീവിതത്തിലെ സുഖ സൌകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് നര്‍ഗീസ് ബീഗം ഒരു അത്ഭുതമാണ്.

നട്ടെല്ല് ഒടിഞ്ഞും അപകടങ്ങള്‍ പറ്റിയും വര്‍ഷങ്ങളായി കിടപ്പിലായവര്‍, മാനസിക വൈകല്യം കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചു വേദന തിന്നുന്നവര്‍, തെരുവിലൊറ്റപ്പെട്ടവര്‍, വീടില്ലാത്തവര്‍, വിദ്യാഭ്യാസത്തിന് വഴിയില്ലാത്തവര്‍, വിവാഹ സ്വപ്നങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നവര്‍ തുടങ്ങി നര്‍ഗീസിന്‍റെ സാന്ത്വനവും സഹായവും അനുഭവിക്കുന്നവരായി പല ജില്ലകളിലായി ഒരുപാട് പേരുണ്ട്. തന്‍റെ സ്വന്തം ജൂപ്പിറ്ററില്‍ കിലോമീറ്ററുകള്‍ ഒറ്റക്ക് ഓടിച്ചു പോയാണ് നര്‍ഗീസ് ഇവര്‍ക്കുള്ള സഹായവും സേവനവും എത്തിക്കുന്നത്. അഗതിമന്ദിരങ്ങളിലും വ്യദ്ധസദനങ്ങളിലും ആദിവാസി ഊരുകളിലും ഒക്കെയായി നിരവധിപേര്‍ നര്‍ഗീസിന്‍റെ ജൂപ്പിറ്ററിന്‍റെ ശബ്ദത്തിന് കാതോര്‍ത്തു കിടക്കുന്നുണ്ട്.

രാമനാട്ടുകരയിലെ ഒരു നിര്‍ദ്ധന മുസ്ലിം കുടുംബത്തിലാണ് നര്‍ഗീസ് ജനിച്ചത്. നര്‍ഗീസിന്‍റെ ഉപ്പ കൂലിപ്പണിക്കാരനായിരുന്നു. രണ്ടു അനിയന്മാരും ഒരു അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍ പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിച്ചാണ് നര്‍ഗീസ് വളര്‍ന്നത്. നര്‍ഗീസിന്‍റെ യഥാര്‍ത്ഥ പേര് റോസ്ന എന്നാണ്. എഴുത്തിനോട് കമ്പം തോന്നിയ കൌമാരത്തില് നര്‍ഗീസ് എന്ന പേര് തൂലികാനാമമായി സ്വീകരിക്കുകയായിരുന്നു.
സാമൂഹ്യസേവനത്തിന് ജീവിതം സമര്‍പ്പിക്കുന്നവര്‍ക്ക് പലപ്പോഴും സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമൊക്കെ ഒരുപാട് എതിര്‍പ്പുകളെയും അപവാദങ്ങളെയും അതിജീവിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ചു അതൊരു സ്ത്രീ കൂടിയാകുമ്പോള്‍. മുസ്ലിം സമുദായത്തിലെ സ്ത്രീ ആകുമ്പോള്‍ അതിന്‍റെ തീവ്രത പിന്നേയും കൂടും. നര്‍ഗീസിനും അതുപോലെ ഒരുപാട് എതിര്‍പ്പുകളെ മറികടക്കേണ്ടി വന്നിട്ടുണ്ട്. തുടക്കകാലത്ത് നര്‍ഗീസിന്‍റേത് ഒരു ഒറ്റയാള്‍ പോരാട്ടം തന്നെയായിരുന്നു.
ഒരാള്‍ക്ക് ആരെയെങ്കിലും സഹായിക്കാന്‍ ഒരു സംഘടനയുടെയും ലേബല്‍ ആവശ്യമില്ലെന്നും സഹായിക്കാനുള്ള മനസ്സുണ്ടായാല്‍ മതിയെന്നും തെളിയിക്കുകയാണ് സ്വന്തം പ്രവര്‍ത്തിയിലൂടെ നര്‍ഗീസ്. മാത്രമല്ല ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമം എങ്ങനെ മറ്റുള്ളവര്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ ഉപയോഗിക്കാം എന്നും അവര്‍ കാണിച്ചു തരുന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് ആരോഗ്യമുള്ള കാലത്തോളം അത് ചെയ്യാന്‍ കഴിയണം എന്നാണ് നര്‍ഗീസിന്‍റെ ഏറ്റവും വലിയ ആഗ്രഹം.
WMF തിരഞ്ഞെടുപ്പിൽ ഇവർക്ക് വേണ്ടി നിങ്ങളും ഭാഗമാവുക..

No comments:

Post a Comment