About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Friday 10 April 2020

കരയുമ്പോൾ പോകുന്ന ശ്വാസം

കരയുമ്പോൾ പോകുന്ന ശ്വാസം

NOUSHAD PONMALA



KLM ജീപ് ആണ് അന്ന് ഹൈലൈറ്റ്...90 കളിലെ പ്രഭാതങ്ങൾ ആ വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം "ജേ െജ െജ" കേട്ടാണ് ഞാൻ ഉണരുന്നത്...

അന്നെന്റെ പ്രായം 5 വയസ്സിൽ താഴെ.

കരഞ്ഞാൽ ശ്വാസം പോകുന്ന അസുഖം എനിക്കുള്ളത് കൊണ്ട് വീട്ടുകാർ കൊഞ്ചിച്ച് ലാളിച്ച് ആണ് വളർത്തുന്നത്..ഞാനെന്തു കുരുത്ത കേട് കാട്ടിയാലും അടി കിട്ടുന്നത് പാവം എന്റെ ജേഷ്ഠൻ (വയസ്സ് കൊണ്ട് വെറും ഒന്നര വർഷം മാത്രം) മാറ്റമുള്ള മോന് ആണ്...
പള്ളട്ടൂരിലെ പുഴക്കൽ കാരുടെ തറവാട് വീട്ടിൽ വാടകക്ക് ആണ് അന്ന് ഞങൾ താമസിക്കുന്നത്...തൊട്ടു താഴെ വീട്ടിൽ സ്നേഹം മാത്രം വിളമ്പാൻ അറിയാവുന്ന ഹാജിയാർ കാക്കന്റെ കുടുംബം.. യാസറും അബ്ദുള്ളയും സൈനുൽ ആബിദ് എല്ലാരും ഞങൾ ഒരു കൂട്ട് ആയിരുന്നു...

ഇനി ജീപ്പിലേക്ക്‌ വരാം...
എന്റെ പ്രഭാതങ്ങളിൽ തട്ടിയുണർത്തുന്ന ക്ലോക് ആയിരുന്നു അ ജീപിന്റെ ശബ്ദം എന്ന് മുൻപ് പറഞ്ഞല്ലോ, ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ എന്നും ഉണ്ടാവുന്നത് രാവിലെ ഉറക്കമുണർന്നു ഉള്ള കാര്യങ്ങള് ആയിരിക്കും.
ഹാജിയാർ കാക്കയുടെ വീട്ടിൽ എല്ലാവരും നേരത്തെ ഉണരും...ഉണർന്ന ഉടൻ അവിടെ നല്ല രസാണ്, രാവിലത്തെ പ്രധാന ജോലി ജീപ്‌ കഴുകാൻ പുഴയിലേക്ക് പോകുന്നത് ആണ്.യാസർ ആയിരിക്കും വണ്ടി ഓടിക്കുന്നത് കൂട്ടത്തിൽ ഇച്ചിരി മൂപ്പ് കൂടുതൽ അവനു ആയത് കൊണ്ടാണ് അങ്ങനെ(അതിന്റെ അഹങ്കാരം ഒന്നും അവനില്ല)...
ഉറക്കം ഉണർന്നു പുഴയിൽ ജീപ്പ് കഴുകാൻ പോകുന്നതും സ്വപ്നം കണ്ടാണ് എന്റെ എല്ലാ ദിവസത്തെയും കിടപ്പ്....
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, എന്തോ അന്ന് ജീപിൻെറ ശബ്ദം ഞാൻ കേട്ടില്ല, ഉറക്കം എന്നെ അത്രത്തോളം ആഴത്തിലേക്ക് കൊണ്ട് പോയി ട്ടുണ്ടാ യിരിക്കും, ജേഷ്ഠൻ മോൻ എന്നെ ഉണർത്താതെ പതുക്കെ എണീറ്റു പോയിട്ടും ഉണ്ട്( അവന്റെ വാലിൽ തൂങ്ങി നടക്കുന്നത് കൊണ്ട് എങ്ങനെ എന്നെ ഒഴിവാക്കാം എന്നാണ് അന്നവന്റെ ഗവേഷണം)... ഉണർന്ന ഞാൻ കാണുന്നത് എങ്ങും നിശ്ശബ്ദത മാത്രം..
"ഉമ്മാ ഉമ്മാ " 
"" എന്ത്യെ കുട്ട്യേ"
" ഓലൊക്കെ എവിടെ?
.,ചോദ്യം മുഴുമിപ്പിക്കും മുൻപേ തന്നെ എന്റെ കണ്ണുകൾ മഴ ചാറ്റാൻ തുടങ്ങിയിരുന്നു...
" ഓല് ഇപ്പൊ ബെരും, ഇജ്ജ് വന്നു ചായ കുടിച്ചോ"
(ഞാൻ കരഞ്ഞാലോ എന്ന് പേടിച്ച് ഉമ്മ വളരെ ശ്രദ്ധിച്ചു ആണ് എന്നെ deal ചെയ്യുന്നത്)...
,,,കരചിലിൽ നിന്ന് അലർച്ചയിലേക്ക്‌ ഉള്ള ദൂരം വളരെ കുറവാണെന്ന സത്യം ഉമ്മ അന്ന് തിരിച്ചറിഞ്ഞി ട്ടുണ്ടാ വണം...
കരഞ്ഞു ശ്വാസം പോയ എന്നെ ഉമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു...
എന്നെ കൂട്ടാതെ ജീപു കഴുകാൻ പുഴയിൽ പോയ അവരോടുള്ള ദേഷ്യവും സങ്കടവും അണ പൊട്ടി എന്റെ കവിളിലൂടെ ഒഴുകി...
കുറച്ചു കഴിഞ്ഞപ്പോൾ അതാ ജീപ്പ് മടങ്ങി വരുന്നു, കണ്ടിട്ട് കഴുകിയ ലക്ഷണം ഒന്നും ഇല്ല...എന്റെ കരച്ചിലിന്റെ സന്ദേശം ആരോ ഒരാൾ പുഴയിലേക്ക് പോയ സംഘത്തെ അറിയിച്ചതിന്റെ പരിണിത ഫലം, 
കരച്ചിൽ തുടർന്ന എന്നെ ജീപിലേക്ക്‌ ആരോ എടുത്തു വച്ച്(ആരാണെന്ന് ഓർമ ഇല്ല)...
ഹാജിയാർ കാക്കാന്റെ വീട്ടിൽ നിന്ന് ഞങ്ങളുടെ കടലുണ്ടി പുഴയിലേക്ക് ഉള്ള ദൂരം വെറും 500 മീറ്റർ ആണെങ്കിലും ആ കുറഞ്ഞ സമയത്തിലും കരഞ്ഞാൽ ശ്വാസം കിട്ടാത്ത അസുഖത്തിന്റെ കാരുണ്യം അനുഭവിച്ചു ഞങൾ അങ്ങനെ പുഴയിലേക്ക് യാത്രയായി...
ബാല്യത്തിന്റെ ചില നല്ല നിമിഷങ്ങൾ ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നും മാറില്ല, മരിക്കുവോളം...
സ്നേഹിക്കാൻ മാത്രം അറിയുന്ന ആ കുടുംബത്തിനും എല്ലാ സൗഖ്യവും നേർന്നു കൊണ്ട്... 

               സ്നേഹത്തോടെ നൗഷാദ് പൊന്മള

No comments:

Post a Comment