About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Friday 21 August 2020

Ahadonte thiru namam molinthente Malayalam Lyric

 

അഹദോന്‍റെ തിരുനാമം മോളിന്തിന്‍റെ സമയത്തു

ദുആ ചെയ്തു കരം മുത്തി തെളിയ്ന്തു റബ്ബേ
സ്തുതിയാൽ കടക്കട്ടെ നബിയോരിൽ
സ്വലാത്തും ബിണ്ടേ ....


സുബഹി ബാങ്കിലുണർന്നിട്ട്

വുളൂവുള്ള മനസ്സാലെ സുജൂദിൽ
നിന്നുയരേണം ഇസ്‌ലാം നാട്
മനിതരു തയമ്പുള്ള
വിരിനെറ്റി തടവിക്കൊണ്ടേ.....

മനംപോ..ലെ മുഖം കാട്ടി

മനുസന്റെ സുഖം കാത്ത്
കരുത്താല് സ്നേഹത്തില്
അലിഫെഴുതും.....
അവരുടെ പടപ്പാട്ടിന്നീണത്തിലും

കിളിർക്കും കെസ്സ്......


അഴകിന്‍റെ മെതിയടി

അടയാളം പതിന്തുള്ള വഴിവക്കില്
അറബിപ്പൂ മലർന്തു നീന്തേ
മറവില് തിളങ്ങുന്ന
സുറുമക്കണ്ണിളക്കം കണ്ടേ.....

ആ കുടിലിന്റൊരു കോണില്

കിനാവെന്തെന്നറിയാതെ പതിനാലാംരാവിനൊത്തു
വളർന്തബീവി, അവളുടെ ഹൃദയത്തില്
മണംപൂകി അണയ്ന്ത മാരൻ.....


ഉടയവൻ വിധിത്തുള്ള വഴിയാലേ
പിരിന്തേ പോയി കരൾ രണ്ടും
ഒരുക്കിയ പിരിശത്തേനാർ
ഉലകില് കൊതിയെല്ലാം പടയ്ത്തവൻ
എടുത്തു കൊണ്ടാർ....


അഹദോന്‍റെ തിരുനാമം മോളിന്തിന്‍റെ സമയത്തു
ദുആ ചെയ്തു കരം മുത്തി തെളിയ്ന്തു റബ്ബേ
സ്തുതിയാൽ കടക്കട്ടെ നബിയോരിൽ
സ്വലാത്തും ബിണ്ടെ....

No comments:

Post a Comment