About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Friday 16 October 2020

Naadu Vitt Maru Naattil Malayalam Full Lyric

നാടുവിട്ട് മറുനാട്ടില്‍ ഞാനുമിന്നൊരു പ്രവാസി

കൂടൊഴിഞ്ഞു മണല്‍ക്കാട്ടില്‍ നീറിടുന്നൊരു വിദേശി

ഈ മൗനവിലാപം തീരുവതെന്നെവിടെ…ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ…

പല നാട്ടിലെ മാനവര്  അവരിവിടെ സഹോദരര്

വിധി നീട്ടിയ വീഥികളില്‍ വിരല്‍ കോര്‍ത്തൊരു സ്‌നേഹിതര്
അവരൊന്നയ് പാടുകയായ്

(കോറസ്)

ഈ മൗനവിലാപം തീരുവതെന്നെവിടെ… 

ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ

കാത്ത് കാത്തൊരവധി വരുമ്പോള്‍
ഖല്‍ബകം കുളിരും..
കൂട്ടിവെച്ച കിനാക്കളുമായി
ചെന്ന് വീടണയും..
ഉറ്റവര്‍കായ് എല്ലാം നല്‍കിടും….
ഉണ്ടുറങ്ങി ദിനവും നീങ്ങിടും….

പോകാനിനിയും വൈകുന്നെന്റെ
സ്ഥിരം മൊഴി ശരമായി
മരുഭൂമിയിലോ മലനാടിതിലോ
പ്രവാസി ഞാന്‍ മകനായി

ആകെയീ ഒരു ജീവിത വഴിയില്‍
ആയുസ്സില്ലതികം..
ആണ്ടിലൊരുനാള്‍ കടലു കടന്നാല്‍
ആരിലാണ് സുഖം..
ഗള്‍ഫുകാരന്‍ ദേശാടനക്കിളി….
ഗതിയറിഞ്ഞാല്‍ കരയുമിണക്കിളി….

തുടരാമിനിയും സല്‍കര്‍മ്മവുമായ്
സഹായിയായ് തണലായി
ഉരുകും മനസ്സില്‍ ഉണര്‍വേകാനായ്
ദുആ കരോ ബദലാ..യി

നാടുവിട്ട് മറുനാട്ടില്‍ ഞാനുമിന്നൊരു
പ്രവാസി
കൂടൊഴിഞ്ഞു മണല്‍ക്കാട്ടില്‍
നീറിടുന്നൊരു വിദേശി
ഈ മൗനവിലാപം തീരുവതെന്നെവിടെ…
ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ…

പല നാട്ടിലെ മാനവര്
അവരിവിടെ സഹോദരര്
വിധി നീട്ടിയ വീഥികളില്‍
വിരല്‍ കോര്‍ത്തൊരു സ്‌നേഹിതര്
അവരൊന്നയ് പാടുകയായ്

(കോറസ്)
ഈ മൗനവിലാപം തീരുവതെന്നെവിടെ…
ഇനി മാമല നാട്ടില്‍ എന്ന് വരും തിരികെ

No comments:

Post a Comment