About Me

My photo
Malappuram,Kottakkal, Kerala, India
Contact Info 00966 502487520 KSA, 0091 80 81 82 30 30 India

Friday 10 April 2020

കരയുമ്പോൾ പോകുന്ന ശ്വാസം

കരയുമ്പോൾ പോകുന്ന ശ്വാസം

NOUSHAD PONMALA



KLM ജീപ് ആണ് അന്ന് ഹൈലൈറ്റ്...90 കളിലെ പ്രഭാതങ്ങൾ ആ വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം "ജേ െജ െജ" കേട്ടാണ് ഞാൻ ഉണരുന്നത്...

അന്നെന്റെ പ്രായം 5 വയസ്സിൽ താഴെ.

കരഞ്ഞാൽ ശ്വാസം പോകുന്ന അസുഖം എനിക്കുള്ളത് കൊണ്ട് വീട്ടുകാർ കൊഞ്ചിച്ച് ലാളിച്ച് ആണ് വളർത്തുന്നത്..ഞാനെന്തു കുരുത്ത കേട് കാട്ടിയാലും അടി കിട്ടുന്നത് പാവം എന്റെ ജേഷ്ഠൻ (വയസ്സ് കൊണ്ട് വെറും ഒന്നര വർഷം മാത്രം) മാറ്റമുള്ള മോന് ആണ്...
പള്ളട്ടൂരിലെ പുഴക്കൽ കാരുടെ തറവാട് വീട്ടിൽ വാടകക്ക് ആണ് അന്ന് ഞങൾ താമസിക്കുന്നത്...തൊട്ടു താഴെ വീട്ടിൽ സ്നേഹം മാത്രം വിളമ്പാൻ അറിയാവുന്ന ഹാജിയാർ കാക്കന്റെ കുടുംബം.. യാസറും അബ്ദുള്ളയും സൈനുൽ ആബിദ് എല്ലാരും ഞങൾ ഒരു കൂട്ട് ആയിരുന്നു...

ഇനി ജീപ്പിലേക്ക്‌ വരാം...
എന്റെ പ്രഭാതങ്ങളിൽ തട്ടിയുണർത്തുന്ന ക്ലോക് ആയിരുന്നു അ ജീപിന്റെ ശബ്ദം എന്ന് മുൻപ് പറഞ്ഞല്ലോ, ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ എന്നും ഉണ്ടാവുന്നത് രാവിലെ ഉറക്കമുണർന്നു ഉള്ള കാര്യങ്ങള് ആയിരിക്കും.
ഹാജിയാർ കാക്കയുടെ വീട്ടിൽ എല്ലാവരും നേരത്തെ ഉണരും...ഉണർന്ന ഉടൻ അവിടെ നല്ല രസാണ്, രാവിലത്തെ പ്രധാന ജോലി ജീപ്‌ കഴുകാൻ പുഴയിലേക്ക് പോകുന്നത് ആണ്.യാസർ ആയിരിക്കും വണ്ടി ഓടിക്കുന്നത് കൂട്ടത്തിൽ ഇച്ചിരി മൂപ്പ് കൂടുതൽ അവനു ആയത് കൊണ്ടാണ് അങ്ങനെ(അതിന്റെ അഹങ്കാരം ഒന്നും അവനില്ല)...
ഉറക്കം ഉണർന്നു പുഴയിൽ ജീപ്പ് കഴുകാൻ പോകുന്നതും സ്വപ്നം കണ്ടാണ് എന്റെ എല്ലാ ദിവസത്തെയും കിടപ്പ്....
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു, എന്തോ അന്ന് ജീപിൻെറ ശബ്ദം ഞാൻ കേട്ടില്ല, ഉറക്കം എന്നെ അത്രത്തോളം ആഴത്തിലേക്ക് കൊണ്ട് പോയി ട്ടുണ്ടാ യിരിക്കും, ജേഷ്ഠൻ മോൻ എന്നെ ഉണർത്താതെ പതുക്കെ എണീറ്റു പോയിട്ടും ഉണ്ട്( അവന്റെ വാലിൽ തൂങ്ങി നടക്കുന്നത് കൊണ്ട് എങ്ങനെ എന്നെ ഒഴിവാക്കാം എന്നാണ് അന്നവന്റെ ഗവേഷണം)... ഉണർന്ന ഞാൻ കാണുന്നത് എങ്ങും നിശ്ശബ്ദത മാത്രം..
"ഉമ്മാ ഉമ്മാ " 
"" എന്ത്യെ കുട്ട്യേ"
" ഓലൊക്കെ എവിടെ?
.,ചോദ്യം മുഴുമിപ്പിക്കും മുൻപേ തന്നെ എന്റെ കണ്ണുകൾ മഴ ചാറ്റാൻ തുടങ്ങിയിരുന്നു...
" ഓല് ഇപ്പൊ ബെരും, ഇജ്ജ് വന്നു ചായ കുടിച്ചോ"
(ഞാൻ കരഞ്ഞാലോ എന്ന് പേടിച്ച് ഉമ്മ വളരെ ശ്രദ്ധിച്ചു ആണ് എന്നെ deal ചെയ്യുന്നത്)...
,,,കരചിലിൽ നിന്ന് അലർച്ചയിലേക്ക്‌ ഉള്ള ദൂരം വളരെ കുറവാണെന്ന സത്യം ഉമ്മ അന്ന് തിരിച്ചറിഞ്ഞി ട്ടുണ്ടാ വണം...
കരഞ്ഞു ശ്വാസം പോയ എന്നെ ഉമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു...
എന്നെ കൂട്ടാതെ ജീപു കഴുകാൻ പുഴയിൽ പോയ അവരോടുള്ള ദേഷ്യവും സങ്കടവും അണ പൊട്ടി എന്റെ കവിളിലൂടെ ഒഴുകി...
കുറച്ചു കഴിഞ്ഞപ്പോൾ അതാ ജീപ്പ് മടങ്ങി വരുന്നു, കണ്ടിട്ട് കഴുകിയ ലക്ഷണം ഒന്നും ഇല്ല...എന്റെ കരച്ചിലിന്റെ സന്ദേശം ആരോ ഒരാൾ പുഴയിലേക്ക് പോയ സംഘത്തെ അറിയിച്ചതിന്റെ പരിണിത ഫലം, 
കരച്ചിൽ തുടർന്ന എന്നെ ജീപിലേക്ക്‌ ആരോ എടുത്തു വച്ച്(ആരാണെന്ന് ഓർമ ഇല്ല)...
ഹാജിയാർ കാക്കാന്റെ വീട്ടിൽ നിന്ന് ഞങ്ങളുടെ കടലുണ്ടി പുഴയിലേക്ക് ഉള്ള ദൂരം വെറും 500 മീറ്റർ ആണെങ്കിലും ആ കുറഞ്ഞ സമയത്തിലും കരഞ്ഞാൽ ശ്വാസം കിട്ടാത്ത അസുഖത്തിന്റെ കാരുണ്യം അനുഭവിച്ചു ഞങൾ അങ്ങനെ പുഴയിലേക്ക് യാത്രയായി...
ബാല്യത്തിന്റെ ചില നല്ല നിമിഷങ്ങൾ ഒരിക്കലും നമ്മുടെ മനസ്സിൽ നിന്നും മാറില്ല, മരിക്കുവോളം...
സ്നേഹിക്കാൻ മാത്രം അറിയുന്ന ആ കുടുംബത്തിനും എല്ലാ സൗഖ്യവും നേർന്നു കൊണ്ട്... 

               സ്നേഹത്തോടെ നൗഷാദ് പൊന്മള

നാട്ടുകാരേ, എത്ര വേഗമാണ് നിങ്ങള്‍ക്ക് ഞങ്ങള്‍, പ്രവാസികളെ വേണ്ടാതായത്?

നാട്ടുകാരേ, എത്ര വേഗമാണ് നിങ്ങള്‍ക്ക് ഞങ്ങള്‍, പ്രവാസികളെ വേണ്ടാതായത്?

..







ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്.

കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലായിരുന്നു. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത്  പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍  മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് പുകഴ്ത്തി നടന്നവരേയും ഓര്‍മ വന്നു.

ക്വാറന്റൈന്‍ കേള്‍ക്കാന്‍ സുഖമുള്ള വാക്കാണെങ്കിലും ലക്ഷക്കണക്കിന് ദിവസ വരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ദിവസം വീട്ടിലിരുന്നാല്‍ അന്നന്നത്തെ അന്നം നഷ്ടമായി എന്നാണര്‍ഥം. അല്ലെങ്കില്‍ ഉപജീവനത്തിന് പരാശ്രയമേ ഗതിയുള്ളു എന്നും അര്‍ഥം. വ്യവസ്ഥാപിത ജോലികളിലല്ലാതെ, സ്ഥിര ശമ്പളക്കാരല്ലാതെ, നിത്യവരുമാനക്കാരായ ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് നഗരങ്ങള്‍ ലോക് ഡൗണ്‍ ആയതോടെ ക്ലേശങ്ങളുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടത്. . ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍, അലക്കു- ബാര്‍ബര്‍, കണ്‍സ്ട്രക് ഷന്‍ കമ്പനി തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍… ഈ ഗണത്തില്‍പ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അതാത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഔദ്യോഗിക രേഖകളില്‍പ്പോലും കാണില്ല. ഇവരുടെ പണം കാത്ത് നാട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍ പോലും നിങ്ങള്‍ ഇങ്ങോട്ട് വരല്ലേ, നിങ്ങള്‍ എങ്ങനെയെങ്കിലും പണം അയച്ച് അവിടെത്തന്നെ കഴിഞ്ഞാല്‍ മതിയെന്നാണിപ്പോള്‍ വിലപിക്കുന്നത്. നാട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും പ്രവാസി എത്ര പെട്ടെന്നാണ് അനഭിമതനായത്?

കേരളീയരേക്കാള്‍ ഒരു പക്ഷേ കേരളത്തെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് പ്രവാസി മലയാളികള്‍ എന്ന മുഖ്യമന്ത്രിയുടെ സത്യസന്ധമായ അഭിപ്രായത്തിന് അതുകൊണ്ടുതന്നെ ഗള്‍ഫ് മലയാളികള്‍ ബിഗ് സല്യൂട്ട് അടിക്കുന്നു. കോവിഡിനു ശേഷമുള്ള ഗള്‍ഫിന്റെ സ്ഥിതിയെക്കറിച്ച് ഏറെ വേവലാതിയോടെ മാത്രമേ ചിന്തിക്കാനാവൂ. കേരള സര്‍ക്കാരിന്റെ ആ വഴിയ്ക്കുള്ള എന്തെങ്കിലും പരിഹാരമാര്‍ഗം,  പ്രായോഗികമാകുമെങ്കില്‍ അത്രയും നല്ലത്.

മഹാമാരിയുടെ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വുഹാനില്‍ തിരിച്ചെത്തിയ സമാധാനം ഒരു വേള, ലോകത്തിനാകെ ആശ്വാസം പകരുന്നു. അപ്പോഴും പ്രവാസികളുടെ ഭാവിയെന്താവും എന്ന ഉല്‍ക്കണ്ഠ ഗള്‍ഫിലിപ്പോള്‍ സംസാരവിഷയമാണ്. പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുന്ന കാര്യമാണ് ഗൗരവത്തോടെ ആലോചിക്കുന്നത്്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യയിലെ പതിനാറു ലക്ഷത്തിലധികം മലയാളികള്‍ വരാനിരിക്കുന്ന നാളുകളെ ഭീതിയോടെയാണ് കാണുന്നത്. വളരെ ചെറിയ ഒരു വിഭാഗമാളുകള്‍ ഒഴിച്ച് ബഹുഭൂരിപക്ഷം പേരും അനിശ്ചിതത്വത്തിന്റേയും അസ്ഥിരതയുടേയും അവസ്ഥാന്തരങ്ങളിലേക്ക് ഇതിനകം തന്നെ വലിച്ചെറിയപ്പെട്ട് കഴിഞ്ഞു. അപ്പോഴും ജീവിക്കുന്ന രാജ്യത്തിന്റെ, അതിജീവനത്തിന് വഴികാട്ടിത്തന്ന രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയില്‍, പൊതു സുരക്ഷയില്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുമായ വലിയൊരു വിഭാഗം മലയാളികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അനുഷ്ഠിക്കുന്ന  സേവനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. മരണം മുന്നില്‍ കണ്ടു കൊണ്ടാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകനും ഇവിടേയും നിതാന്ത ജാഗ്രതയോടെ ജോലിയില്‍ മുഴുകുന്നത്, സേവനത്തിന്റെ നിറദീപം ജ്വലിപ്പിക്കുന്നത്.

സൗദിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി എല്ലാ സ്ഥലത്തും കര്‍ഫ്യൂ പ്രഖ്യാപിച്ച് നാലഞ്ചുദിവസമേ ആയുള്ളു. അതിനുമുമ്പ് തലസ്ഥാനമായ ജിദ്ദയടക്കം നിരവധി സ്ഥലങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ലോകമുസ്ലിമുകളുടെ രണ്ടു പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും ലോക് ഡൗണില്‍ ആണ്. ഉമ്ര തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. രണ്ടു മൂന്നുമാസം കഴിഞ്ഞുവരുന്ന ഹജ്ജ് നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്ലാ രാഷ്ട്രങ്ങളോടും ഹജ്ജിന്റെ ഒരുക്കങ്ങള്‍ തല്‍ക്കാലം തുടങ്ങേണ്ടതില്ല എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

തീര്‍ച്ചയായും ലോകത്തെ എല്ലാവരുടെ ഭാവിയും അനശ്ചിതത്വത്തില്‍ തന്നെയാണ്. എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കേരളത്തിലെ അതിഥി സംസ്ഥാനത്തെഴാളികളില്‍ നിന്നും കാര്യമായി വ്യത്യസ്ഥമല്ല പ്രവാസി മലയാളികളുടെ അവസ്ഥ. നാട്ടിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാവരും ഇപ്പോള്‍ കിനാവ് കാണുന്നത്. തൊഴിലില്ലാതെ എങ്ങനെയാണ് ജീവിക്കുക? പക്ഷെ തിരിച്ചുപോക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത പിന്നാലെ വരാനിരിക്കുന്നതേയുള്ളു. ഒരര്‍ത്ഥത്തില്‍ വിവിധകാരണങ്ങളാള്‍ ഈ തിരിച്ചുപോക്കിന്റെ സാധ്യത എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ഇത് അപ്രതീക്ഷിതവും അതിരൂക്ഷവുമായി എന്നുമാത്രം. ഇപ്പോള്‍ പുറം ലോകവുമായി സംവദിക്കാനൊക്കെ കഴിയുന്നു എന്നത് ആശ്വാസമാണ്. എന്നാലതുപോലും എത്രകാലം നിലനില്‍ക്കും? സുരക്ഷയുടേയും ആരോഗ്യപരിപാലനത്തിന്റേയും കാര്യങ്ങളില്‍ ഭരണാധികാരികള്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതെല്ലാം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് ശിക്ഷ. അതായത് 2 ലക്ഷത്തില്‍പരം രൂപ. അതിനാല്‍ തന്നെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നു. ഇന്ത്യന്‍ ഏബസി, കോണ്‍സുലേറ്റ് എന്നിവയെല്ലാം സജീവമായി രംഗത്തുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുണ്ട്. ആശുപത്രി സൗകര്യങ്ങള്‍ വ്യാപകമായിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്. താമസിയാതെ അത് രണ്ടു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷക്കുന്നത്. ഇപ്പോള്‍ മരണം കുറവാണെങ്കിലും രോഗം വ്യാപകമായാല്‍ കൂടുമെന്നുറപ്പ്. റിയാദിലും മദീനയിലും ഓരോ മലയാളികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ രോധബാധിതരായും നിരീക്ഷണത്തിലുമുണ്ട്. .വരും നാളുകള്‍ ചോദ്യചിഹ്നമായിരിക്കുകയാണ് അവരുടെ മുമ്പില്‍. ലോകം കൊവിഡിനു മുമ്പും ശേഷവും എന്നു വിഭജിക്കപ്പെടുമ്പോള്‍ ശേഷം എന്ന കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്ന ആശങ്ക തന്നെയാണ് പെരുകുന്നത്.

ഈ കുറിപ്പെഴുതുമ്പോള്‍ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 3287 കഴിഞ്ഞു. രണ്ടു മലയാളികളുള്‍പ്പെടെ മരണം 44 ആയി. വിദേശത്ത് കുടുങ്ങിയ സൗദികളെ ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നയതന്ത്ര മേഖലയില്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ തിരിച്ചുപോക്കില്‍ അനിശ്ചിതത്വം തന്നെയാണ്. ഫ്‌ളാറ്റുകളിലും ക്യാമ്പുകളിലും ബാച്ചിലര്‍ അക്കോമഡേഷനുകളിലും മറ്റും കഴിയുന്നവരില്‍ പലരും ആശങ്കാകുലരാണ്. സൗദിയിലെ ചില ഇന്ത്യന്‍ സാമൂഹിക കൂട്ടായ്മകളിപ്പോള്‍ സജീവമായി രംഗത്തുണ്ട്, അവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍. അത് പോലെ മലയാളി മാനേജ്‌മെന്റിലുള്ള ആശുപത്രികളുടെ സേവനവും പ്രശംസനീയമാണ്.

ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്. ഏതായാലും ഏകാന്തതയുടെ ഈ നാളുകളില്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവരായാലും കുടുംബജീവിതം നയിക്കുന്നവരായാലും പുതിയ അവസ്ഥയെ ഏത് വിധം മറികടക്കണമെന്ന ഉരുകുന്ന ചിന്തയില്‍ത്തന്നെയാണ്. അസ്വാസ്ഥ്യം കോറന്റൈയനിന്റെ ആദ്യദിവസങ്ങളൊക്കെ കഥയായും കവിതയായും ട്രോളുകളായും മാറ്റിയവരെല്ലാം ഇപ്പോള്‍ ആശങ്കയുടേയും അനശ്ചിതത്വത്തിന്റേയും കാര്‍മേഘങ്ങള്‍ക്കുള്ളിലാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍, മതഗ്രന്ഥ പാരായണം ഇവയൊക്കെയായി നാളുകള്‍ നീക്കുമ്പോഴും കൊറോണാനന്തരകാലത്തിന്റെ വിശാലമായ ഒരു തുറസ്സ് അവര്‍ സ്വപ്‌നം കാണുന്നുണ്ട്.

സ്വപ്‌നങ്ങളെ വൈറസ് ചുറ്റിപ്പിണയാത്ത ഇന്നലത്തെ പ്രഭാതത്തില്‍ ഫേസ്ബുക്ക് പേജില്‍ വി.പി ഷൗക്കത്തലിയെന്ന കവി സുഹൃത്ത് പോസ്റ്റ് ചെയ്ത, ശരണ്‍കുമാര്‍ ലിംബാളെയുടെ (ഉവ്വ്, വിശപ്പിനായി കേഴുന്ന കാലത്ത് അരിമണിയോ ഗോതമ്പോ കിട്ടാതെ മണ്‍കട്ടകള്‍ പൊടിച്ചു തിന്ന മറാത്തയിലെ കുട്ടിക്കാലമെഴുതി, വായനയെ കണ്ണീര് കൊണ്ട് മൂടിയ അക്കര്‍മാശി എഴുതിയ ലിംബാളെ.) അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ:

ഞാന്‍ നിരാശനും അസ്വസ്ഥനുമാണ്
എനിക്ക് വായിക്കാനോ എഴുതാനോ സ്വസ്ഥമായി
ജീവിക്കാനോ സാധിക്കുന്നില്ല
ജനങ്ങള്‍ നിസ്സഹായരായി മരണവുമായി മുഖാമുഖം നില്‍ക്കുകയാണ്
എനിക്കെങ്ങനെ സന്തോഷത്തോടെ വീട്ടിലിരിക്കാനാവും?
ഞാന്‍ വീട്ടിലല്ല, ഭീതിദമായ വരുംനാളുകളിലാണ്
ഒരു മാസം മുമ്പ് മനുഷ്യര്‍ അപരവംശജരേയും
അന്യമതസ്ഥരേയയും എങ്ങനെ കൊന്നൊടുക്കാമെന്നാണ്
ചിന്തിച്ചിരുന്നത്
ഇപ്പോള്‍ എല്ലാവരും മനുഷ്യനേയും മനുഷ്യരാശിയേയും കുറിച്ചാണ്
ചിന്തിക്കുന്നത്
ജനങ്ങള്‍ മനുഷ്യത്വത്തെക്കുറിച്ചും
നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിനെക്കുറിച്ചുമാണ്
സംസാരിക്കുന്നത്
ഒരു വശത്ത് മരണത്തിന്റെ കൊടുംക്രൂരത
മറുവശത്ത് പ്രാര്‍ഥനാനിര്‍ഭരമായ മനുഷ്യശബ്ദങ്ങള്‍
നമ്മളെല്ലാം നല്ലവരായ മനുഷ്യജീവികളാണ്
മാനവരാശിക്ക് വേണ്ടി നമുക്ക് മനുഷ്യരെ രക്ഷിക്കാം
മനുഷ്യത്വം ശ്രേഷ്ഠമായ ഒരു മതമാണ്.
(സൗദിയില്‍ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

Tuesday 7 April 2020

മൂന്നായിപാലം 33 ലക്ഷം കാണികളുമായി മുന്നോട്ട്

SINGER              : ASMA KOTTAKKAL
DOP                    : RASHEED PERINGOLAM
LYRIC & MUSIC : NIYAS KUTTIKADAV
DIRECTION        : KHALID PONMALA
                             SHAFEEQ KARAD


FOR WATCHING FULL HD SONG VISIT 
"RAINZ MEDIA" YOUTUBE CHANNEL


 Munnayi Paalam Full Song

മനോഹരമായ ഒരു ഇസ്ലാമിക ഭക്തി ഗാനം.

പെരിന്തൽമണ്ണ-വലമ്പൂരിന്റെ യുവ വാനമ്പാടി നജ്‌വ മുഹമ്മദലി പാടി അഭിനയിച്ച ഒരു ഭക്തി ഗാനം..
എല്ലാവരും ഷെയർ ചെയ്യണം..സപ്പോർട്ട് ചെയ്യണം ഈ കൊച്ചു കലാകാരിയെ..
New Islamic Devotional Sung&Cast By  Najva Valambur
Click This Picture And Watch Full HD Song

Friday 11 January 2019

എല്ലാ മാസവും ഉപ്പാക്ക് ഒരു 1000 രൂപ


ഉപ്പുപ്പയുടെ കയ്യിൽ പണമില്ലാതെ ആയിട്ട് ദിവസങ്ങൾ മൂന്ന് കഴിഞ്ഞു, അങ്ങാടിയിൽ പോയി വരുമ്പോഴെല്ലാം കൊച്ചുമക്കൾക്കെന്തെങ്കിലും വാങ്ങി വരാറുള്ള പതിവുണ്ട്, പണമില്ലാതെ വീടിന് പുറത്തിറങ്ങിയാൽ വെറും കയ്യോടെ വരുമ്പോൾ അവരുടെ കുഞ്ഞു മനസ്സ് വേദനിക്കും, അത് ഉപ്പൂപ്പയ്ക്ക് സഹിക്കാനാകില്ല....

അതുകൊണ്ടിപ്പോൾ അങ്ങാടിയിലേക്ക് പോകാറില്ല, തൊട്ടപ്പുറത്തെ പള്ളിയിലേക്ക് നമസ്കരിക്കാൻ പോകുമ്പോൾ സമപ്രായക്കാരായ സുഹൃത്തുക്കളെല്ലാം കൗതുകത്തോടെ അദ്ദേഹത്തോട് ചോദിക്കും

"അല്ല ഹൈദ്രു, ഇജ്ജെന്താ ഇപ്പോൾ അങ്ങാടിയിലേക്കൊന്നും വരാത്തത്?? "

"ഒരു ചെറിയ പനി രണ്ടീസായി തുടങ്ങീട്ട് "

ഏക മകൻ റസാഖ് ഗൾഫിൽ നല്ല ശമ്പളക്കാരനായിട്ടും കയ്യിൽ പണമില്ല എന്ന് പറയുന്നതിനേക്കാൾ എത്രെയോ ഭേദമാണ് ഈ കള്ളം പറയുന്നതെന്ന് അദ്ദേഹം കരുതി.

ഒരു ദിവസം മരുമകളോട് കുറച്ചു പണം ചോദിച്ചു, ഉപ്പാക്കെന്തിനാ ഇപ്പോൾ പണത്തിന്റെ ആവശ്യം എന്നായിരുന്നു  അവളുടെ മറുചോദ്യം..

"അസുഖം എന്തെങ്കിലും വന്നാൽ ആശുപത്രിയിൽ ഞാൻ കൊണ്ടുപോകാം, തുണിയെന്തെങ്കിലും വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ നമുക്ക് വാങ്ങിക്കാം, എന്താ ആവശ്യമെന്ന് പറഞ്ഞാൽ മതി "

മരുമകളൊരിക്കലും ഉപ്പൂപ്പയോട് മോശമായി പെരുമാറാറില്ല, ദേഷ്യപ്പെടാറുമില്ല, വാർധ്യക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ഉപ്പുപ്പയെ അവർ സ്നേഹത്തോടെ പരിചരിക്കാറുണ്ട്, ഉപ്പൂപ്പായ്ക്കിഷ്ടമുള്ള ആഹാരങ്ങൾ പാകം ചെയ്തു നൽകാറുണ്ട്.
പക്ഷേ ഓരോ മാസവും അവളുടെ അക്കൗണ്ടിലേക്ക് മകൻ അയക്കുന്ന പണത്തിൽ നിന്ന് ഒരു രൂപ പോലും അവൾ ഉപ്പുപ്പയെ ഏൽപ്പിക്കാറില്ല...
അതിൽ നിന്ന് അൽപ പണം ഉപ്പുപ്പയെ ഏൽപ്പിക്കാൻ മകനോട്ട് പറയാറുമില്ല...

ഒരു ദിവസം മകൻ ഫോൺ വിളിച്ചപ്പോൾ അദ്ദേഹത്തോട് ചോദിച്ചു.

"ഉപ്പ എന്താ ഇപ്പോൾ പുറത്തേക്കൊന്നും പോകാത്തത്, അവൾ പറഞ്ഞല്ലോ രണ്ടീസായിട്ട് വീട്ടിൽ തന്നെ ആണെന്ന്?? "

"ഒന്നൂല്ലേടാ, അങ്ങാടിയിൽ പോയിട്ടെന്തിനാ, വെറുതെ വർത്താനം പറഞ്ഞ് നേരം കളയാന്നെല്ലാതെ "

************************************
ഈ ഉപ്പുപ്പയെപ്പോലെ ആരോഗ്യമുണ്ടായിട്ടും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത ഒരുപാട് ആളുകളുണ്ട്, മരുന്നും വസ്ത്രങ്ങളും വാങ്ങിക്കൊടുത്താൽ അവർക്ക് പണത്തിന്റെ ആവശ്യമില്ലെന്നാണ് ഭൂരിപക്ഷം മക്കളുടെയും ധാരണ.

പക്ഷേ അവർക്കും ചില ആഗ്രഹങ്ങളുണ്ട്, കൊച്ചുമകളുടെ കയ്യിലേക്ക് ഒരു മിട്ടായി വാങ്ങിക്കൊടുത്ത് ആ കുഞ്ഞു കവിളിൽ ഒരു  ഉമ്മകൊടുത്ത് ആത്മനിർവൃതി പുൽകാൻ, തന്റെ മകൻ കൊടുത്തയച്ച പണമാണെന്ന അഹങ്കാരത്തോടെ വെള്ളകുപ്പായ കീശയിൽ ഒരു നൂറു രൂപ പ്രദർശിപ്പിക്കാൻ, സുഹൃത്താക്കളുടെ കൂടെ ചായ പീടികയിൽ കുശലാന്വേഷണം നടത്തുമ്പോൾ തന്റെ വക എല്ലാവർക്കും ഒരു ചായ ഓർഡർ ചെയ്യാൻ,തന്റെ നേരെ നീട്ടുന്ന ദരിദ്രരുടെ  കരങ്ങളിലേക്ക് ഒരു പത്ത് ഒരു രൂപ വെച്ചുകൊടുക്കാൻ....

മാസാവസാനം നിങ്ങൾ ഭാര്യയുടെ അക്കൗണ്ടിലേക്ക് ആർഭാടമായി പണം അയക്കുമ്പോൾ ഒരു ആയിരം രൂപ ഉപ്പയുടെ കയ്യിൽ ഏൽപ്പിക്കണമെന്ന് ഓര്മപ്പെടുത്തിയാൽ മാത്രം മതി...


Tuesday 25 December 2018

ധനികരായാൽ പോര!  മനുഷ്യർ ആകണം.

(പക്ഷെ പബ്ലിസിറ്റി കിട്ടില്ല!)

അംബാനിയുടെ മകളുടെ വിവാഹധൂർത്തിന്റെ പൊടിപ്പും തൊങ്ങലും വച്ച കഥകൾക്ക് മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യം ഇൻഡ്യയിലെ അംബാനിയേക്കാൾ വലിയവനായ മറ്റൊരു ധനിക പുത്രന്റെ വിവാഹത്തിന് ലഭിച്ചിരുന്നില്ല! 

കഥ അറിയുമ്പോൾ ഇവിടത്തെ മാധ്യമങ്ങൾ ലജ്ജിക്കേണ്ടി വരും!
ഭാരതീയരായ ധനികരിൽ ലോകത്ത് രണ്ടാമനാണ് വിപ്രോയുടെ ഉടമ അസീം പ്രേംജി. അദ്ദേഹത്തിന്റെ ഭാര്യയാണ് എഴുത്തുകാരി കൂടിയായ യാസ്മിൻ പ്രേംജി. ഇവരുടെ മക്കളാണ് റിഷാദും താരിഖും.
റിഷാദിന്റെ വിവാഹത്തിന് ധൂർത്തും ആഘോഷവും വേണ്ടെന്ന് വച്ചു. ചെറിയ തോതിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ അതിഥികൾ നൽകാനുദ്ദേശിക്കുന്ന സമ്മാനം തുകയായി സ്വീകരിച്ച് കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ക്ഷണക്കത്തിൽ പ്രേംജിമാർ സൂചിപ്പിച്ചു.
അങ്ങനെ ലഭിച്ച തുകയോടൊപ്പം അസിം പ്രേംജി നൽകിയ തുകയും ചേർത്ത് 400 കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിച്ചു.
250 വിദ്യാലയങ്ങൾ പലയിടത്തായി പണിത് നൽകി.
അസിം പ്രേംജി ഫൗണ്ടേഷൻ ഓരോ വർഷവും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നത് അനേക കോടികളാണ്. പ്രതിവർഷം മുപ്പതിനായിരം കോടിക്കടുത്ത്‌.
ഏകദേശം നാല് ലക്ഷം വിദ്യാലയങ്ങൾക്ക് ഫൗണ്ടേഷന്റെ സഹായം ലഭിക്കുന്നു.
''വിപ്രോ'' ഉണ്ടാക്കിത്തന്ന പണം തന്റേത് മാത്രമല്ല എന്ന ഉദാത്ത ചിന്തയാണ് അസിം പ്രേംജിക്കുള്ളത്. കാരുണ്യപ്രവർത്തനങ്ങൾക്ക് പണം ചെലവാക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അനിർവചനീയമെന്ന് യാസ്മിൻ പ്രേംജി പറയുന്നു.
ഇവർ ധനികർ മാത്രമല്ല മനുഷ്യരുമാണ്.
യഥാർത്ഥ മനുഷ്യർ!

അംബാനിമാരുടേയും രവി പിള്ളമാരുടെയും മക്കളുടെ വിവാഹ മാമാങ്കങ്ങൾക്ക് മാധ്യമങ്ങളിൽ വൻ പ്രാധാന്യം ലഭിക്കുമ്പോൾ ഈ കഥകളൊക്കെ പിന്നാമ്പുറത്ത് തള്ളപ്പെടുന്നു
(കടപ്പാട് )

Tuesday 20 February 2018

PLEASE ONE VOTE FOR NARGEES BEEGAM


PLEASE SUPPORT NARGEES BEEGAM

നന്നേ ചെറുപ്പത്തില്‍ തന്നെ പാവപ്പെട്ടവരോടും രോഗികളോടും വളരെയധികം കരുണ കാണിക്കുകയും പിന്നീട് നേഴ്സിംഗ് മേഖല തന്റെ ജീവിത വഴിയായി തിരഞ്ഞെടുക്കുകയും ചെയ്ത ഫ്ലോറന്‍സ് നൈറ്റിംഗേലിനെക്കുറിച്ച് നമ്മള്‍ വായിച്ചിട്ടുണ്ട്. യുദ്ധത്തില്‍ മുറിവേറ്റ് കിടക്കുന്ന പട്ടാളക്കാരെ പരിചരിക്കാന്‍ കൊച്ചുവിളക്കുമായി രാത്രി മുഴുവന്‍ യുദ്ധഭൂമിയില്‍ ചിലവഴിച്ച ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ലോകചരിത്രത്തിന്‍റെ ഭാഗമായി വിളക്കേന്തിയ വനിത എന്നറിയപ്പെട്ടു. ഇങ്ങ് കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലുമുണ്ട് ഒരു ഫ്ലോറന്‍സ് നൈറ്റിംഗേല്‍. കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഫറൂക്കിലെ കോയാസ് ഹോസ്പിറ്ററ്റില്‍ നഴ്സിംഗ് അസിസ്റ്റന്‍റ് ആയി ജോലി ചെയ്യുന്ന നര്‍ഗീസ് ബീഗം. സ്വന്തം ജീവിതത്തിലെ സുഖ സൌകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് നര്‍ഗീസ് ബീഗം ഒരു അത്ഭുതമാണ്.

നട്ടെല്ല് ഒടിഞ്ഞും അപകടങ്ങള്‍ പറ്റിയും വര്‍ഷങ്ങളായി കിടപ്പിലായവര്‍, മാനസിക വൈകല്യം കാരണം ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചു വേദന തിന്നുന്നവര്‍, തെരുവിലൊറ്റപ്പെട്ടവര്‍, വീടില്ലാത്തവര്‍, വിദ്യാഭ്യാസത്തിന് വഴിയില്ലാത്തവര്‍, വിവാഹ സ്വപ്നങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നവര്‍ തുടങ്ങി നര്‍ഗീസിന്‍റെ സാന്ത്വനവും സഹായവും അനുഭവിക്കുന്നവരായി പല ജില്ലകളിലായി ഒരുപാട് പേരുണ്ട്. തന്‍റെ സ്വന്തം ജൂപ്പിറ്ററില്‍ കിലോമീറ്ററുകള്‍ ഒറ്റക്ക് ഓടിച്ചു പോയാണ് നര്‍ഗീസ് ഇവര്‍ക്കുള്ള സഹായവും സേവനവും എത്തിക്കുന്നത്. അഗതിമന്ദിരങ്ങളിലും വ്യദ്ധസദനങ്ങളിലും ആദിവാസി ഊരുകളിലും ഒക്കെയായി നിരവധിപേര്‍ നര്‍ഗീസിന്‍റെ ജൂപ്പിറ്ററിന്‍റെ ശബ്ദത്തിന് കാതോര്‍ത്തു കിടക്കുന്നുണ്ട്.

രാമനാട്ടുകരയിലെ ഒരു നിര്‍ദ്ധന മുസ്ലിം കുടുംബത്തിലാണ് നര്‍ഗീസ് ജനിച്ചത്. നര്‍ഗീസിന്‍റെ ഉപ്പ കൂലിപ്പണിക്കാരനായിരുന്നു. രണ്ടു അനിയന്മാരും ഒരു അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍ പട്ടിണിയും കഷ്ടപ്പാടുകളും അനുഭവിച്ചാണ് നര്‍ഗീസ് വളര്‍ന്നത്. നര്‍ഗീസിന്‍റെ യഥാര്‍ത്ഥ പേര് റോസ്ന എന്നാണ്. എഴുത്തിനോട് കമ്പം തോന്നിയ കൌമാരത്തില് നര്‍ഗീസ് എന്ന പേര് തൂലികാനാമമായി സ്വീകരിക്കുകയായിരുന്നു.
സാമൂഹ്യസേവനത്തിന് ജീവിതം സമര്‍പ്പിക്കുന്നവര്‍ക്ക് പലപ്പോഴും സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമൊക്കെ ഒരുപാട് എതിര്‍പ്പുകളെയും അപവാദങ്ങളെയും അതിജീവിക്കേണ്ടി വരാറുണ്ട്. പ്രത്യേകിച്ചു അതൊരു സ്ത്രീ കൂടിയാകുമ്പോള്‍. മുസ്ലിം സമുദായത്തിലെ സ്ത്രീ ആകുമ്പോള്‍ അതിന്‍റെ തീവ്രത പിന്നേയും കൂടും. നര്‍ഗീസിനും അതുപോലെ ഒരുപാട് എതിര്‍പ്പുകളെ മറികടക്കേണ്ടി വന്നിട്ടുണ്ട്. തുടക്കകാലത്ത് നര്‍ഗീസിന്‍റേത് ഒരു ഒറ്റയാള്‍ പോരാട്ടം തന്നെയായിരുന്നു.
ഒരാള്‍ക്ക് ആരെയെങ്കിലും സഹായിക്കാന്‍ ഒരു സംഘടനയുടെയും ലേബല്‍ ആവശ്യമില്ലെന്നും സഹായിക്കാനുള്ള മനസ്സുണ്ടായാല്‍ മതിയെന്നും തെളിയിക്കുകയാണ് സ്വന്തം പ്രവര്‍ത്തിയിലൂടെ നര്‍ഗീസ്. മാത്രമല്ല ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമം എങ്ങനെ മറ്റുള്ളവര്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ ഉപയോഗിക്കാം എന്നും അവര്‍ കാണിച്ചു തരുന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് ആരോഗ്യമുള്ള കാലത്തോളം അത് ചെയ്യാന്‍ കഴിയണം എന്നാണ് നര്‍ഗീസിന്‍റെ ഏറ്റവും വലിയ ആഗ്രഹം.
WMF തിരഞ്ഞെടുപ്പിൽ ഇവർക്ക് വേണ്ടി നിങ്ങളും ഭാഗമാവുക..

Thursday 30 November 2017

എന്റെ ചിലവുകൾ എന്റെ ഭർത്താവ് വഹിക്കും...


"എന്റെ ചിലവുകൾ എന്റെ ഭർത്താവ് വഹിക്കും.എന്റെ ഗാർഡിയനായി ഭർത്താവുണ്ട്.സ്റ്റേറ്റ് എന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതില്ല.
 എനിക്ക് ഭർത്താവുണ്ട്. "

ഉറച്ച ശബ്ദത്തിൽ ഹാദിയ എന്ന ഭാര്യ അത് പറയുമ്പോൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ ഏതൊരു സാഹചര്യത്തിലാണ് അവൾ അത് പറയുന്നത് എന്ന് .

നികാഹ് കഴിഞ്ഞു ഒരു ദിവസം മാത്രമാണ് ഷെഫിനും ഹാദിയായും ഒരുമിച്ചു കഴിഞ്ഞത് . പലരും കരുതുന്നത് പോലെ ഒരു പ്രണയ വിവാഹവും ആയിരുന്നില്ല . ശേഷം ഹാദിയ തടവിലായിരുന്നു . .

അവർ തമ്മിൽ കാണാനോ സംസാരിക്കാനോ യാതൊരു മാർഗവും ഉണ്ടായിട്ടില്ല . ആറുമാസത്തോളം പലരും പലതും പറഞ്ഞു അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു . ഷെഫിൻ അവൾക്കു വേണ്ടി കാത്തിരിക്കുന്നുണ്ടോ എന്നുപോലും ഒരു പക്ഷേ അവൾ അറിഞ്ഞിട്ടുണ്ടാവില്ല .

പക്ഷെ ഒരുമിച്ചു കഴിഞ്ഞ ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ തന്നെ ഏതൊരു സാഹചര്യത്തിലും എന്റെ ഭർത്താവ് എന്നെ സംരക്ഷിക്കും എന്ന ഒരു വിശ്വാസം പകർന്നു നൽകാൻ കഴിഞ്ഞ ഷെഫിൻ ഒരു നല്ല ഭർത്താവാണ്.

കണ്ണകന്നാൽ മനസ്സകന്നു എന്ന് പറയാറുണ്ട് . ഏതാനും മണിക്കൂറുകൾ മാത്രമാണ് അവർ ഒരുമിച്ചു കഴിഞ്ഞത് . ആറുമാസത്തോളം സംസാരിച്ചില്ല കണ്ടിട്ടില്ല . . .അയാളുടെ ചിന്തകളിൽ എന്താണ് എന്നുപോലും അറിയില്ല . എന്നിട്ടും എന്നെ എന്റെ ഭർത്താവ് സംരക്ഷിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഹാദിയ എന്ന ഭാര്യയും ഒരു മാതൃകയാണ് . . . .

വർഷങ്ങളോളം ഒരുമിച്ചു കഴിഞ്ഞിട്ടും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരുപാട് ഭാര്യാ ഭർത്താക്കൻമ്മാർക്കിടയിൽ അവർ ഒരു മാതൃകയാണ് . . .

അവരെ വിട്ടേക്കൂ അവർ ഒരുമിച്ചു ജീവിക്കട്ടെ . .
പരസ്പരം സ്നേഹിക്കട്ടെ . അവന്റെ കൈ പിടിച്ചു അവളും അവളുടെ കൈ പിടിച്ചു അവനും ഈ തെരുവുകൾ കീഴടക്കട്ടെ.....

Monday 18 September 2017

നമ്മുടെ കുട്ടികള്‍ പീഡനത്തിനിരയാകുന്നോ? ഈ സൂചനകള്‍ ശ്രദ്ധിക്കുക..

                                            സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യുക
ഓരോ രക്ഷിതാവിന്റെയുംദുഃസ്വപ്‌നമാണ് തന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആകുലത. ഇന്ന് കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഇത്തരം സംഭവങ്ങള്‍ തടയാനും ആവശ്യമായ എല്ലാ മുന്‍കരുതലുകളും രക്ഷിതാക്കള്‍ സ്വീകരിക്കണം.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി രക്ഷിതാക്കള്‍ക്ക് ചെയ്യാനാകും. ലൈംഗിക അതിക്രമത്തിലേക്ക് നയിക്കാവുന്ന സൂചനകള്‍ നിരീക്ഷിക്കുകയും സമയോജിതമായ ഇടപെടലിലൂടെ അവ ഇല്ലാതാക്കാനും കഴിയുമെന്നാണ് കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. അവ ചിലത് പരിശോധിക്കാം.
പരിക്കുകള്‍: കുട്ടികളുടെ ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന പരിക്കുകള്‍ പലപ്പോഴും ഇതിന്റെ സൂചനയാകാറുണ്ട്. പ്രത്യേകിച്ചും കൈകളില്‍ കാണുന്ന പരിക്കുകള്‍. കൈയില്‍ കയറി പിടിക്കുന്നതും ബലപ്രയോഗം നടത്തുന്നതും ഇതിന് ഇടയാക്കും. എന്നാല്‍ കുട്ടികള്‍ കളിക്കുന്നതിനിടയില്‍ വീണും ഇത്തരം പരിക്കുകള്‍ സംഭവിക്കാം. എന്നാല്‍ പരിക്ക് എങ്ങനെ സംഭവിച്ചുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല രക്ഷിതാവിനാണ്.
നെഞ്ചിന് സമീപം കാണുന്ന വീക്കം: ലൈംഗീകാവയവങ്ങളോടോ നെഞ്ചിനോടോ ചേര്‍ന്ന് കാണുന്ന വീക്കം ശ്രദ്ധിക്കണം. ഈ ഭാഗങ്ങളിലെ പരിക്കുകള്‍ക്കുണ്ടാകുന്ന സ്വഭാവം കൂടെ പരിശോധിക്കണം. ഈ ഭാഗങ്ങളില്‍ ചുവപ്പ് നിറത്തില്‍ കാണുന്ന പരിക്കുകള്‍ കയറിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിക്കാന്‍ ഇടയുള്ളതാണ്.
നടക്കുന്നതിനും ഇരിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്: നിങ്ങളുടെ കുട്ടിക്ക് നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ അത് ലൈംഗിക പീഡനം നടന്നതിന്റെ സൂചനയാകാം. പരിക്കുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയോ ഉടന്‍ ഒരു ഡോക്ടറെസമീപിക്കുകയോ ചെയ്യണം.
നിശബ്ദമാകുന്നതും സ്വകാര്യതയിലേക്ക് നീങ്ങുന്നതും: കുട്ടികളുടെ നിശബ്ദതയും സ്വകാര്യതയിലേക്ക് നീങ്ങാന്‍ ഇഷ്ടപ്പെടുന്നതും സൂചനയാണ്. സ്‌കൂളില്‍ എന്ത് നടക്കുന്നുവെന്ന് കുട്ടികള്‍ നിങ്ങളോട് പങ്കുവെക്കാതെ ഒഴിഞ്ഞുനില്‍ക്കുന്നത് മുന്നറിയിപ്പാണ്.
വെപ്രാളവും ഞെട്ടലും: കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന ഞെട്ടലും വെപ്രാളവും പലപ്പോഴും അഹിതകരമായ കാര്യങ്ങള്‍ സംഭവിച്ചതിന്റെ സൂചനയാണ്. ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ദുഃസ്വപ്നങ്ങള്‍ കാണുന്നതും ഗൗരവമായി കാണണം. ആദ്യപടിയായി കുട്ടിയോട് സംസാരിക്കുകയാണ് വേണ്ടത്. വൈദ്യസഹായം തേടുന്നതിന് ഒരുകാരണവശാലും മടികാണിക്കരുത്. കുറ്റവാളി ആരായിരുന്നാലും പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിനും ശ്രമം നടത്തണം....